mehandi new

സ്വച്ഛതാ ഹി സേവ – ചാവക്കാട് നഗരസഭ ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു

fairy tale

ചാവക്കാട് : സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ  ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷാഹിന സലിം     അധ്യക്ഷത വഹിച്ചു. സീനിയർ പബ്ലിക് ഹെൽത്ത്  ഇൻസ്പെക്ടർ  ഷമീർ എം  സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ.വി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ   പ്രസന്ന രണദിവെ, കാത്തലിക്  സിറിയൻ ബാങ്ക് മാനേജർ ഉണ്ണികൃഷ്ണൻ,  നഗരസഭാ സെക്രട്ടറി  ആകാശ് എം എസ്,  ക്ലീൻ സിറ്റി മാനേജർ ദിലീപ് വി, വാർഡ് കൗൺസിലർ  ഷാനവാസ് കെ വി,  ഫൈസൽ കാനാംപുള്ളി, മറ്റു നഗരസഭ കൗൺസിലർമാർ, സീനിയർ പബ്ലിക്കൽ ഇൻസ്പെക്ടർ (ഗ്രേഡ് -2) ആസിയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശിവപ്രസാദ്, ഹരികൃഷ്ണൻ, സോണിയ, ശുചിത്വ മിഷൻ യങ് പ്രോഫഷണൽ രശ്മി, നഗരസഭ ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ എന്നിവരും പങ്കെടുത്തു.

Unani banner ad

Comments are closed.