mehandi new
Browsing Tag

Chavakkad

പാലയൂർ മയക്ക് മരുന്ന് വേട്ട പിടിയിലായത് പെരുമ്പിലാവ് പാവറട്ടി സ്വദേശികൾ

ചാവക്കാട് : അന്തരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള എം ഡി എംഎ മയക്കുമരുന്നുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒരു ഗ്രാമിന് 3,500 രൂപയോളം വിലയുള്ള 100 ഗ്രാം എം ഡി എം എ യുമായി കുന്നംകുളം പെരുമ്പിലാവ് പുത്തൻകുളം കോട്ടപ്പുറത്ത് വീട്ടിൽ

ട്രിപ്പിൾ ലോക്ക് ഇല്ല ചാവക്കാട് സി കാറ്റഗറിയിൽ

ചാവക്കാട് : ചാവക്കാട് നഗരസഭ ട്രിപ്പിൾ ലോക്കിൽ നിന്നും ലോക്ക് ഡൗൺ സി കാറ്റഗറി നിയന്ത്രണ മേഖലയായി. വീക്കിലി ടി പി ആർ പതിനഞ്ച് ശതമാനത്തിന് താഴെയായതോടെയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. സി കാറ്റഗറി മേഖലയിൽ വെള്ളിയാഴ്ച എല്ലാ

ബലി പെരുന്നാളിന് ഓവുങ്ങൽ മിമോസയുടെ ഓൺലൈൻ ആഘോഷം

ചാവക്കാട് : ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസയിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'മിമോസ' ബലി പെരുന്നാളിന് ഓൺലൈൻ ആഘോഷം സംഘടിപ്പിക്കുന്നു. മർഹബൻ ഈദ് എന്ന പേരിൽ ജൂലൈ 23നു സൂം പ്ലാറ്റ്ഫോമിൽ നാല് മണി മുതലാണ് പരിപാടി ആരംഭിക്കുന്നതെന്ന് ഗ്രൂപ്പ്

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ചാവക്കാട്: മുതുവട്ടൂർ ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം നിർവഹിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി ഫായിസ് മുതുവട്ടൂർ അധ്യക്ഷൻ

കോവിഡ് – തിരുവത്ര നാസർ ഫൈസി നിര്യാതനായി

ചാവക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശൂർ ജില്ലാ വർക്കിങ് പ്രസിഡണ്ട്‌ തിരുവത്ര വടക്കെപുറത്ത് മുഹമ്മു മകൻ നാസർ ഫൈസി (48) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവത്ര മുസ്ലിം മഹല്ല് കമ്മിറ്റി ഖത്തീബ്, ചാലിശേരി കരിമ്പ

ചാവക്കാട് തിരുവത്ര സ്വദേശി ടി എസ് ഷോജ പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ചുമതലയേറ്റു

ചാവക്കാട് : പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ചാവക്കാട് തിരുവത്ര സ്വദേശി ടി.എസ്. ഷോജ ചുമതലയേറ്റു. പി. സുനിജ തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലംമാറിപ്പോയ ഒഴിവിലാണ് തൃശ്ശൂർ മുല്ലശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ഷോജ

വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ചാവക്കാട് സെന്ററിൽ പ്രതിപക്ഷ കൗൺസിലർമാരുടെ നിൽപ്പ് സമരം

ചാവക്കാട് : കേരളത്തിലെ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചാവക്കാട് നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ ചാവക്കാട് സെന്ററിൽ നിൽപ്പ് സമരം നടത്തി.സമരം ചാവക്കാട് മണ്ഡലം കോൺഗ്രസ്‌

ട്രിപ്പിൾ ലോക്ക് ഡൗണിനിടെ ചാവക്കാട് തെരുവ് കച്ചവടക്കാരുടെ സർവ്വെ നാളെ ആരംഭിക്കും –…

ചാവക്കാട് : ജൂലൈ പതിനാറു വരെ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന ചാവക്കാട് നഗരസഭയിൽ തെരുവ് കച്ചവടക്കാരുടെ സർവേ ജൂലൈ 13, 14, 15 തീയതികളിലായിനടത്തുമെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നഗരസഭ ജീവനക്കാർ നിലവിൽ

ചേറ്റുവയിൽ നിന്നും 05 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി – മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : അന്താരാഷ്ട്ര വിപണിയിൽ 05 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദി ( ആംബര്‍ഗ്രീസ് ) പിടികൂടി.മൂന്നുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ചേറ്റുവയിൽ നിന്നാണ് 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി പിടികൂടിയത്.

ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ 400 വ്യാപാരികൾക്ക് കോവിഡ്ഷീൽഡ് വാക്സിൻ നാളെ

ചാവക്കാട് : നഗരസഭ പരിധിയിലെ നാനൂറോളം വ്യാപാരികൾക്ക് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ നാളെ കോവിഡ് വാക്‌സിൻ നൽകുന്നു. ജനങ്ങളുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നവരായതിനാൽ കേരള സർക്കാർ വ്യാപാരികളെ വാക്‌സിനേഷനുള്ള മുൻഗണനാ ലിസ്റ്റിൽ