mehandi new
Browsing Tag

Chavakkad

കേരള സ്കൂൾ നൈപുണ്ണ്യ മേള 28, 29 തീയതികളിൽ ചാവക്കാട്

ചാവക്കാട് : 28, 29 തീയതികളിൽ ചാവക്കാട് ജി എച്ച് എസ് സിൽ വെച്ച് കേരള സ്കൂൾ നൈപുണ്ണ്യ മേള നടക്കും. തൃശ്ശൂർ ഇടുക്കി ജില്ലയിൽ നിന്നായി 500 റോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. അറുപതോളം വില്പന സ്റ്റാളുകളും,

ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്ടം ആഘോഷിച്ചു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്ടം  ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു.   സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി രവീന്ദ്രൻ അധ്യക്ഷതവഹിച്ചു.  വൈസ് പ്രസിഡണ്ട് കെ. വി കബീർ

പി ഡി പി മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു

ചാവക്കാട് : പി ഡി പി ഗുരുവായൂർ മണ്ഡലം മുൻ പ്രസിഡന്റും, മുൻ സെക്രട്ടറിയുമായിരുന്ന ചേറ്റുവ ടോൾ വിരുദ്ധ സമര നായകൻ പീപ്പിൾസ് കൾച്ചറൽഫോറം തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയുമായിരുന്ന പി ഡി പി മുഹമ്മദ്‌ എന്ന എ എച്ച് മുഹമ്മദിന്റെ

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള – എൽ എഫ് സ്‌കൂളിന് ഓവറോൾ

പുന്നയൂർക്കുളം : സ്കൂൾ ശാസ്ത്രോത്സവം 2025, ചാവക്കാട് ഉപജില്ല ശാസ്ത്രമേളയിൽ എൽ എഫ് മമ്മിയൂരിന് ഓവറോൾ. എൽ പി വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 148 പോയിന്റ് നേടി ഒന്നാമതെത്തി, ഹൈസ്‌കൂൾ വിഭാഗത്തിൽ എൽ. എഫ്. സി. ജി. എച്.

മുതുവട്ടൂരിൽ അപകടഭീഷണി ഉയർത്തി ഇലക്ട്രിക് പോസ്റ്റുകൾ – മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധം

ചാവക്കാട് : ചാവക്കാട്- കുന്നംകുളം സംസ്ഥാനപാതയിൽ മുതുവട്ടൂരിൽ അപകടഭീഷണി ഉയർത്തുന്ന ലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധം. ചാവക്കാട് പോക്സോ കോടതിക്ക് എതിർവശം സംസ്ഥാന പാതയരികിലാണ്  ഏതു നിമിഷവും ഒടിഞ്ഞു വീഴാനായി നിൽക്കുന്ന

കളിസ്ഥലമില്ല : ക്രിക്കറ്റ് മത്സരം ചാവക്കാട് നഗരസഭ ഓഫീസിന് മുന്നിൽ

​ചാവക്കാട്: നാളിതുവരെയായി ചാവക്കാട് നഗരസഭയിൽ കളിസ്ഥലം നിർമിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ  ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഡോ.

ചാവക്കാട് നഗരസഭയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

ചാവക്കാട്:  നഗരസഭയിലെ 15-ാം വാർഡിലെ മൂന്ന്  റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.  അമ്പത്ത് റോഡ്, ബത്തൻ ബസാർ റോഡ്, നവയുഗം റോഡ് എന്നിവയാണ്  ഗതാഗതത്തിനായി തുറന്നുകൊടുത്തത്. റോഡുകളുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ

ഹൃദയാഘാതം; പി ഡി പി മുഹമ്മദ് സൗദിയിൽ നിര്യാതനായി

റിയാദ് : പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന തിരുവത്ര സ്വദേശി എ എച്ച് മുഹമ്മദ് (52) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. സൗദി സമയം ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. നസീമിലെ അൽ ജസീറ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.

ആളൊഴിഞ്ഞ പറമ്പിൽ അഴുകിയ ജഡം കണ്ടെത്തി – മലപ്പുറം കോടൂർ സ്വദേശിയെന്ന് സംശയം

ചാവക്കാട്: ചാവക്കാട് കോടതിക്ക് മുന്നിലെ കെട്ടിടടങ്ങൾക്ക് പുറകിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ പുരുഷൻ്റെ അഴുകിയ ജഡം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറു

ആരവം ഉയരും മുൻപേ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് യു ഡി എഫ്

ചാവക്കാട്: കേരളത്തിൽ തദ്ദേശ സ്വയഭരണ സ്ഥാപനത്തിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ആരവം ഉയരും മുൻപേ ചാവക്കാട് നഗരസഭ വാർഡ് 8 ൽ ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. മുൻ എം പി യും കെപിസിസി