mehandi new
Browsing Tag

Students

വേനലവധിക്ക് കലാശം കൊട്ടി സെൽഫീ – 23

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ രണ്ടു ദിവസം നീണ്ടു നിന്ന സെൽഫീ- 23 എന്ന ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് മുഹമ്മദ് ഗസാലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ

ബ്ലാങ്ങാട് ജി എഫ് യു പി സ്കൂളിലെ ആധുനിക കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമർപ്പിച്ചു

ചാവക്കാട്: തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ മുന്‍ എം.എല്‍.എ കെ വി അബ്ദുള്‍ ഖാദറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 99.99 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ

എഴുതിനിരുത്തൽ ചടങ്ങും പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും സംഘടിപ്പിച്ച് പാലയൂർ തീർത്ഥകേന്ദ്രം

പാലയൂർ : പന്തകുസ്ത ദിനത്തോടനുബന്ധിച്ചു പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങും, പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തി. ദിവ്യബലിക്കു ശേഷം ആദ്യമായി ഈ വർഷം വിദ്യാലയത്തിൽ പ്രവേശിക്കുന്നവർക്ക്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി വിജയികളെ പുരസ്‌കാരം…

മണത്തല : എസ് എസ് എൽ സി വിജയിച്ച വിദ്യാർത്ഥികൾക്ക് ആദരവും പുരസ്‌കാര വിതരണവും നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് വിദ്യാർത്ഥികളെ പുരസ്കാരം നൽകി അനുമോദിച്ചത്. ചാവക്കാട്

സൗഹൃദത്തിന്റെ അവിസ്മരണീയ ഭാവങ്ങൾ കൊത്തിവെച്ച് അദ്വയ-2023

ബ്രഹ്മകുളം: തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ 2010-2022 ബാച്ചിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം അദ്വയ-2023 മണലൂർ എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് കെ പി എ റഷീദ് അധ്യക്ഷത വഹിച്ചു.

ഭിന്നശേഷിക്കാരോട് കൂട്ടുകൂടി വേനലവധി ക്യാമ്പ്

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽ മുകുളങ്ങൾക്ക് തുടക്കമായി. ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം മറ്റു സ്കൂൾ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് മുകുളങ്ങൾ എന്ന പേരിൽ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.ഗുരുവായൂർ ദേവസ്വം മ്യൂറൽ

ഉദയ അവധിക്കാല ക്യാമ്പ് – തണ്ണീർപന്തലിന് തുടക്കമായി

ബ്ലാങ്ങാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ മെയ്‌ 1, 2 തിയ്യതികളിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് തണ്ണീർപന്തലിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. വായനശാല പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ

കെഎസ്ആർടിസി ബസ് കാൽനട യാത്രികരായ പെൺകുട്ടികളെ ഇടിച്ചു തെറിപ്പിച്ചു ഒരാളുടെ പരിക്ക് ഗുരുതരം

അകലാട് : ദേശീയപാത 66 ൽ കെ എസ് ആർ ടി സി ബസ് കാൽനട യാത്രികരായ പെൺകുട്ടികളെ ഇടിച്ചു തെറിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരം. പരിക്കേറ്റ കൂറ്റനാട് സ്വദേശിനി വടക്കേക്കൂട്ടത് സ്നേഹ (18) യെ അകലാട് മുന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട്

തഖ്‌ദീസ് അവധിക്കാല പഠനക്യാമ്പിന് ശനിയാഴ്ച്ച തുടക്കമാവും

ചാവക്കാട് : ഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തഖ്‌ദീസ് അവധിക്കാല പഠനക്യാമ്പിന് ശനിയാഴ്ച്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൗമാരക്കാരായ ആൺകുട്ടികളിലും പെൺകുട്ടികളിലും ധാർമിക ബോധവും വ്യക്തിത്വ

കുട്ടികൾക്കുള്ള സൗജന്യ ചെസ്സ് പരിശീലനകളരി ആരംഭിച്ചു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ്, തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ചെസ്സ് പരിശീലന കളരി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് വിഎം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത്