mehandi banner desktop
Chavakkad online

വാഹനം ഇടിച്ച് കാൽനട യാത്രക്കാരനായ തമിഴ്നാട് സ്വദേശിക്ക് പരിക്ക്

Ft

മന്ദലാംകുന്ന് : വാഹനം ഇടിച്ച് കാൽനട യാത്രക്കാരനായ തമിഴ്നാട് സ്വദേശിക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ മന്ദലാംകുന്ന് താമസിക്കുന്ന തമിഴ്നാട് സ്വദേശി പക്കിരി പെരുമാൾ (58) നെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽകോളേജിലേക്ക് മാറ്റി.
മന്ദലാംകുന്ന് കിണർ ബീച്ച് റോഡിൽ വെച്ച് ഇന്ന് ഉച്ചതിരിഞ്ഞു നാലുമണിയോടെയായിരുന്നു അപകടം.

Jan oushadi

നാട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു പക്കിരി പെരുമാൾ. മന്ദലാംകുന്ന് കിണർ ബീച്ച് റോഡിലൂടെ നടന്നു വരികയായിരുന്ന പക്കിരി പെരുമാളിനെ സ്കൂൾ വിദ്യാർത്ഥികളുമായി പോയിരുന്ന സ്വകാര്യ വാൻ ഇടിക്കുകയായിരുന്നു. വിദ്യാർത്ഥികളെ ഇറക്കി റിവേഴ്സ് എടുക്കുന്നതിനിടയിലാണ് അപകടം.
പക്കിരി പെരുമാളിന്റെ വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്.

Comments are closed.