തർപ്പണ തിരുനാൾ ശനിയും ഞായറും – പാലയൂർ തീർത്ഥ കേന്ദ്രം ദീപ പ്രഭയിൽ

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം ദിവ്യബലിക്ക് ശേഷം ചാവക്കാട് പോലിസ് സ്റ്റേഷൻ എസ് എച്ച് ഒ വിബിൻ കെ വേണുഗോപാൽ നിർവഹിച്ചു. യോഗത്തിൽ തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ അധ്യക്ഷനായി. തീർത്ഥ കേന്ദ്രം അസി വികാരി ആന്റോ രായപ്പൻ സന്നിഹിതനായിരുന്നു. തുടർന്ന് ഇടവക പരിധിയിൽ ഉള്ള വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

നാളെ വൈകീട്ട് 5:30ന്റെ ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷഉണ്ടായിരിക്കും. ദിവ്യ ബലിക്ക് റവ ഫാ വർഗീസ് കരിപ്പേരി കർമികത്വം വഹിക്കും. നാളെ രാത്രി കൃത്യം 10 മണിക്ക് അമ്പ്, വള, ശൂലം എഴുന്നള്ളിപ്പ് സമാപനവും തുടർന്ന് വർണ്ണമഴയും, മെഗാ ബാൻഡ് മേളവും ഉണ്ടായിരിക്കും. എം എൽ ഫ്രാൻസിസ്, ചാക്കോ വി പി, തോമസ് ഇ എ എന്നിവർ നേതൃത്വം നൽകി.

Comments are closed.