വിദ്യാർത്ഥികളിൽ സാഹോദര്യവും മാനവികതയും വളർത്തേണ്ടത് അധ്യാപകർ
ബ്രഹ്മകുളം : സാധ്യതകളുടെ വിത്തുകൾ പുതുതലമുറയിൽ പാകി, മാനവികതയും സഹോദര്യവും ഉയർത്തി കൊണ്ടുവരേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരാണ് അധ്യാപകരെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകർക്കും അനധ്യാപകർക്കും ആയി സംഘടിപ്പിക്കപ്പെട്ട നേതൃത്വ പരിശീലന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ മാനേജർ വി. ബി. ഹീരലാൽ, സ്കൂൾ പി. ടി. എ പ്രസിഡന്റ് സി. കെ സദാനന്ദൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ജിതമോൾ പി പുല്ലേലി, ഹെഡ്മിസ്ട്രസ്സ് ഇ. വി. സതീദേവി എന്നിവർ നേതൃത്വം നൽകി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/
Comments are closed.