mehandi new

തനിച്ചായവളുടെ വേദപുസ്തകം – ഏകാന്തതയുടെ പ്രണയ ഹരിത സങ്കീർത്തനം

fairy tale

ഗുരുവായൂർ : അധ്യാപികയും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ കെ എസ് ശ്രുതിയുടെ പുതിയ കൃതിയായ പ്രവദ ബുക്സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം തനിച്ചായവളുടെ വേദപുസ്തകം പ്രകാശനം ചെയ്തു. ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന പ്രകാശന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. പ്രസാദ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. കവിയും ഗാന രചയിതാവുമായ ബി കെ ഹരിനാരായണൻ പുസ്തക പ്രകാശനം നിർവഹിച്ചു. ശ്രുതിയുടെ പിതാവ് സുരേഷ് കുമാർ പുസ്തകം ഏറ്റുവാങ്ങി.

planet fashion

എഴുത്തുകാരനും പ്രഭാഷകനുമായ പി കെ അനിൽ കുമാർ പുസ്തക പരിചയം നടത്തി സംസാരിച്ചു. ഏകാന്തതയുടെ പ്രണയ ഹരിത സങ്കീർത്തനമാണ് തനിച്ചായവളുടെ വേദപുസ്തകം. സ്ത്രീപക്ഷ ഹരിതപക്ഷ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കവിതകളടങ്ങിയ അതിജീവനത്തിന്റെ സുവിശേഷ ഗാഥയാണ് ഇതിലെ രചനകൾ. 

ഡോ എൻ ആർ രാം പ്രകാശ്, ശിവ പ്രസാദ്, അഹമ്മദ് മോയിനുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. കെ എസ് ശ്രുതി നന്ദി ആശംസിച്ചു.

Unani banner ad

Comments are closed.