mehandi new

പത്ത് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് അഞ്ചു വർഷം തടവും മുപ്പത്തിനായിരം രൂപ പിഴയും

fairy tale

കുന്നംകുളം : പത്ത് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച  പ്രതിക്ക്.അഞ്ചു വർഷം തടവും.മുപ്പത്തിനായിരം രൂപ പിഴ ശിക്ഷയും വിധിച്ചു.  2013 ലാണ് കേസ്സിന് ആസ്പദമായ സംഭവം പഠനത്തിൽ മോശമായതിനെ തുടർന്ന് കുട്ടിയുടെ അമ്മ വിവരങ്ങൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബന്ധുവായ പ്രതി ലൈംഗിക അതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് മനക്കൊടി പാടം വീട് സോമൻ മകൻ സന്ദീപ് എന്ന കണ്ണനെ (36) കുന്നംകുളം ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി  ജഡ്ജ്  ലിഷ എസ് കുറ്റക്കാരൻ എന്ന് കണ്ടെത്തി അഞ്ചു വർഷം തടവും 30000 രൂപ പിഴയും ശിക്ഷവിധിച്ചു. കുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരം  കേസിൽ വാടാനപ്പള്ളി  സബ് ഇൻസ്‌പെക്ടർ ആയിരുന്ന ടി പി ഫർഷാദ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും  തുടർന്ന് എസ് ഐ ആയി ചുമതലയേറ്റ പി ആർ ജഗദ് ചന്ദ്ര മോഹൻ   കേസ്സിന്റെ അന്വേഷണം പൂർത്തിയാക്കുകയും   പ്രതിയുടെ പേരിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് വാടാനപ്പള്ളി സി ഐ ആയിരുന്ന എ എസ് സാബുജി കേസ് പുനർ അന്വേഷണം നടത്തി 21സാക്ഷികളെ വിസ്തരിക്കുകയും, നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചാണ്  വിധി പ്രസ്ഥാവിച്ചത്.  പ്രോസിക്യുഷനു വേണ്ടി അഡ്വ കെ എസ് ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഡ്വ അമൃത, അഡ്വ അനുഷ, ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ  ജ്യോതിസ് എന്നിവരും പ്രവർത്തിച്ചു.

Jan oushadi muthuvatur

Comments are closed.