mehandi new

അല്ലാമ ഇഖ്ബാൽ സ്മാരക സമിതി മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചു

fairy tale

മന്ദലാംകുന്ന് : അല്ലാമ ഇഖ്ബാൽ സ്മാരക സാംസ്‌കാരിക സമിതിയുടെ
നേതൃത്വത്തിൽ മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച്
പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മന്ദലാംകുന്ന് ബീച്ചിൽ വെച്ച് നടന്ന പരിപാടി വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു.
ക്രൂരമായ വംശഹത്യയാണ്
മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നത്, രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ പിഴുതെറിയുന്ന ഫാസിസ്റ്റു ഭരണകൂടത്തിനെതിരെ എല്ലാ തുറകളിലും പ്രതിഷേധങ്ങൾ ശക്തമാവേണ്ടതുണ്ട്.

planet fashion

സമിതി പ്രസിഡന്റ്‌ ടി.എം ജിൻഷാദ് അധ്യക്ഷത വഹിച്ചു.
പടിഞ്ഞാറയിൽ നസീർ, ഹല്ലാജ് കെ.എം, എം. എ ഷഹ്‌സാദ്, ഷാഹുൽ പടിഞ്ഞാറയിൽ, പി.എം ഫസലുദ്ധീൻ,
ഇസ്ഹാഖ് കെ.ഐ, നസീം വലിയകത്ത്, പി.എം യൂനുസ്, പി.ബി മുഹമ്മദ്‌
എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.