
ഗുരുവായൂർ: തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുരുവായൂർ നഗരസഭ അഞ്ചാം വാർഡിൽ താമസിക്കുന്ന കുഞ്ഞിക്കണ്ടാരു മകൻ പീച്ചിലി വീട്ടിൽ ബിജു (46) വിന്റെ മൃതദേഹമാണ് കണ്ടെത്തിത്തിയത്. ഇന്നലെ വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നു മണിയോടെയാണ് കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട്ടിൽ നിന്നും തേങ്ങയെടുക്കാൻ ഇറങ്ങിയ ബിജുവിനെ കാണാതായത്. തുടർന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരം ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് ചൊവ്വല്ലൂർപടി പാലത്തിനടിയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് നാട്ടുകാർ കണ്ടത്. മൃതദേഹം കരക്കെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Comments are closed.