mehandi new

ഷാർജയിൽ മരിച്ച ചേറ്റുവ സ്വദേശി മിഥിലാജിന്റെ (33) മൃതദേഹം ഇന്ന് നാട്ടിലെത്തും ഖബറടക്കം മൂന്നു മണിക്ക്

fairy tale

ചേറ്റുവ : ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച ചേറ്റുവ സ്വദേശി പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണി മകൻ മിഥിലാജിന്റെ (33) മൃതദേഹം ഇന്ന് ചേറ്റുവ ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കും. 21/08/24 ബുധനാഴ്ച്ച രാവിലെ ആറുമണിക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രെസ്സിലാണ് മൃതദേഹം കൊണ്ടുവരുന്നത്. രാവിലെ 11. 45 ന് നെടുമ്പാശേരി എയർപോർട്ടിൽ എത്തുന്ന മൃതദേഹം ഉച്ചക്ക് രണ്ടു മണിയോടെ ചേറ്റുവയിലെ വസതിയിൽ എത്തും. മൂന്നുമണിക്കാണ് ഖബറടക്കം. 

planet fashion

ആഗസ്റ്റ് 18 ന് രാവിലെയാണ് മിഥിലാജ് ഷാർജയിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്.  സ്വന്തമായി വാഹനം ഡ്രൈവ് ചെയ്ത് ഓഫീസിലേക്ക് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മിഥിലാജ് അടുത്തുള്ള ക്ളീനിക്കിന് സമീപം കാറ് നിർത്തിയെങ്കിലും വാഹനത്തിൽ നിന്നും ഇറങ്ങാൻ സാധിച്ചില്ല. പിന്നീട് ആമ്പുലൻസിൽ  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരുമാസം മുൻപ് നാട്ടിലെത്തി പുതിയ വീട്ടിൽ താമസമാക്കി തിരിച്ചുപോയതായിരുന്നു മിഥിലാജ്. മാതാവ് ഉമൈറ. ഭാര്യ സഹല. മകൻ സംമ്രാൻ.

Macare 25 mar

Comments are closed.