mehandi new

ചിതയിൽ ചാടി ജീവനൊടുക്കിയനിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

fairy tale

വാടാനപ്പള്ളി : ആത്മഹത്യ കുറിപ്പ് എഴുതിവെച്ചതിനു ശേഷം ചിതയിൽ ചാടി ജീവനൊടുക്കിയ നിലയിൽ വീട്ടമ്മയെ കണ്ടെത്തി. വാടാനാപ്പള്ളി ഏഴാംകല്ലിൽ തനിച്ച് താമസിച്ചിരുന്ന കോഴിശ്ശേരി പരേതനായ രമേശിൻ്റെ ഭാര്യ ഷൈനിയുടെ (52) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപ് ഇളയമകൾ കൃഷ്ണ മരിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ മാനസിക വിഷമത്തിലാണ് കഴിഞ്ഞിരുന്നതെന്ന് പറയുന്നു. ദുബായിലായിരുന്ന മൂത്തമകൻ ബിലു ഇന്നലെ ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിൽ കയറിയ ബിലുവിന് അമ്മയുടെ ആത്മഹത്യ കുറിപ്പാണ് ലഭിച്ചത്. ഇതോടെ ബിലു സമീപവാസികളെ വിവരമാറിയിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തു. തുടർന്നാണ് വീട്ടുപറമ്പിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ ഷൈനിയുടെ മൃതദേഹം കണ്ടെത്തിയത്. വിറകുകൾ അടുക്കിവെച്ച് ചിതയൊരുക്കി വിറകിലും ദേഹത്തും പെട്രോൾ ഒഴിച്ച് കത്തിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന പാത്രവും പരിസരത്ത് നിന്നും ലഭിച്ചിട്ടുണ്ട്. വാടാനപ്പുള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Macare 25 mar

Comments are closed.