mehandi new

അബുദാബിയിലെ മുസഫയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം എം ബി സെഡിൽ കണ്ടെത്തി

fairy tale

അബൂദാബി : ഒരുമാസം മുമ്പ് അബുദാബിയിൽ നിന്നും കാണാതായ ഒരുമനയൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കെ.എം.സി.സി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയംഗവും ഒരുമനയൂർ തൈക്കടവ് ആശാൻ റോഡിൽ താമസിക്കുന്ന കാളത്ത് സെലീമിന്റെ മകനുമായ ഷമീലിന്റെ (28)  മൃതദേഹമാണ് കണ്ടെത്തിയത്. ഷമീലിന്റെ താമസ സ്ഥലമായ അബുദാബിയിലെ മുസഫയിൽ നിന്നും പത്തു കിലോമീറ്റർ അകലെയുള്ള മുഹമ്മദ്‌ ബിൻ സായിദ് സിറ്റി (mbz) യിലെ കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് മൃതദേഹം കിട്ടിയതെന്നു പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

planet fashion

മാർച്ച് 31ന് വൈകീട്ട് അബൂദാബി മുസഫയിൽ വെച്ച് കാണാതായ ഷമീലിനെപ്പറ്റി ഒരു മാസമായി ഒരറിവും ഉണ്ടായിരുന്നില്ല. പോലീസും മറ്റു  സംഘടനങ്ങളും  അന്വേഷണം ഊർജിതമായി നടത്തിയിരുന്നു. ഷമീലിന്റെ മാതാവ് സഫീന കഴിഞ്ഞ ദിവസം കേരളത്തിൽ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. അബുദാബി കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ എക്കൗണ്ടന്റായിരുന്നു എം കോം ബിരുദധാരിയായ ഷമീൽ. 

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.