mehandi banner desktop
Chavakkad online

മത്‍സ്യബന്ധനത്തിനിടെ കടലിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Ft

ചാവക്കാട് : ഞായറാഴ്ച്ച മത്‍സ്യബന്ധനത്തിനിടെ വഞ്ചിയിൽ നിന്ന് തെറിച്ചു വീണു കടലിൽ കാണാതായ മത്‍സ്യത്തൊഴിലാളിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം പുഴയിൽ നിന്നാണ് ജഡം ലഭിച്ചത്. തളിക്കുളം സ്നേഹതീരം സ്വദേശി ഇഷ്ത്താക്കിരി വീട്ടിൽ ശിവൻ (52) നാണ് മരിച്ചത്. ഞായറാഴ്ച രാവിലെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടു വഞ്ചിയിൽ നിന്ന് ശിവൻ തെറിച്ചു വീഴുകയായിരുന്നു.
മത്സ്യത്തൊഴിലാളികളും ‘ കോസ്റ്റൽ പോലീസും, ഫിഷറീസ് ബോട്ടും ഞായറാഴ്ച്ച ഇരുട്ടുവോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തളിക്കുളം സ്വദേശി നന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഗുരുവായൂരപ്പൻ വഞ്ചി യാണ് അപകടത്തിൽ പെട്ടത്.
ഭാര്യ: സുജാത. മക്കൾ: അശ്വതി, അശ്വനി, അക്ഷയ. മരുമക്കൾ: നിധിൻ, മിഥുൻ

Jan oushadi

Comments are closed.