mehandi banner desktop
Chavakkad online

യതീന്ദ്ര ദാസ് സി പി എം ലേക്ക് – സ്വീകരണ സമ്മേളനം 30 ന്

Ft

ചാവക്കാട് : മുൻ ഡി സി സി ജനറൽ സെക്രട്ടറിയും സീനിയർ കോൺഗ്രസ്സ് നേതാവുമായ പി യതീന്ദ്ര ദാസ് സി പി എം ലേക്ക് ചേക്കേറുന്നു. ചാവക്കാട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ്സിലെ ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച യതീന്ദ്ര ദാസ് തന്നെയും കുടുംബത്തെയും ദ്രോഹിക്കുകയാണ് കോൺഗ്രസ്സെന്നും ആരോപിച്ചു. യതീന്ദ്ര ദാസിനെ പോലുള്ളവരെ ചേർത്ത് പിടിച്ച് വർഗീയതക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന് സി പി എം ഏരിയാ സെക്രട്ടറി ടി ടി ശിവദാസ് പറഞ്ഞു. ഒക്ടോബർ 30 ന് ചാവക്കാട് സ്വീകരണ സമ്മേളനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

Jan oushadi

ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, സി പി എം നേതാക്കളായ എം ആർ രാധാകൃഷ്ണൻ, മാലിക്കുളം അബ്ബാസ്, എ എച്ച് അക്ബർ, അശോകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

Comments are closed.