സഹോദരിയെ കുത്തി പരിക്കേൽപ്പിച്ച സഹോദരൻ ആത്മഹത്യ ചെയ്തു വിവരമറിഞ്ഞ പിതാവ് മരിച്ചു

കുന്നംകുളം : സഹോദരിയെ കുത്തി പരിക്കേൽപ്പിച്ച സഹോദരൻ ആത്മഹത്യ ചെയ്തു വിവരമറിഞ്ഞ പിതാവ് മരിച്ചു. പെരുമ്പിലാവ്, തിപ്പിലശ്ശേരിയിലാണ് സംഭവം. തിപ്പിലിശ്ശേരി കോടതിപ്പടി സ്വദേശി മടപ്പാട്ട് പറമ്പിൽ കുഞ്ഞിമോൻ(52) ആണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ചത്. കുഞ്ഞിമോന്റെ മരണവിവരം അറിഞ്ഞ അസുഖ ബാധിതനായ പിതാവ് അബൂബക്കർ(85) മനോവിഷമത്താൽ മരിച്ചു.

കുഞ്ഞിമോന്റെ സഹോദരി ഹസീനക്കാണ് കുത്തേറ്റത്. സ്വത്ത് തർക്കമാണ് കാരണം. പിതാവും ഹസീനയും താമസിക്കുന്ന വീട്ടിലേക്ക് പിതാവിനെ കാണാൻ വന്നതായിരുന്നു കുഞ്ഞിമോൻ. തുടർന്നാണ് വാക്കു തർക്കം ഉണ്ടായത്. കുത്തേറ്റ ഹസീന പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Comments are closed.