ഫസീന സുബൈർ കോൺഗ്രസ്സ് പ്രവർത്തകയല്ലെന്ന ആരോപണം തള്ളി മണ്ഡലം പ്രസിഡന്റ്

ചാവക്കാട് : തിരുവത്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഫസീന സുബൈർ കോൺഗ്രസ്സ് പ്രവർത്തകയല്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചാവക്കാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ് പറഞ്ഞു. അവർ നൂറ്റി മുപ്പത്തിമൂന്നാം ബൂത്ത് ഏജന്റ് (BLA) ആണെന്ന് ഷാനവാസ് വ്യക്തമാക്കി. തിരുവത്ര സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും തിരഞ്ഞെടുപ്പ് പാർട്ടിയെ അറിയിക്കുകയോ അതു സംബന്ധമായി പാർട്ടിയുമായി ആലോചിക്കുകയോ ചെയ്തിട്ടില്ലെന്നും ഷാനവാസ് പറഞ്ഞു.
കോൺഗ്രസ്സ് പ്രവർത്തകയല്ലാത്ത ഒരു വനിതയെയാണ് തിരുവത്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടാക്കിയിട്ടുള്ളതെന്ന് ആരോപിച്ച് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ രംഗത്ത് വന്നിരുന്നു.

Comments are closed.