mehandi banner desktop

വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

fairy tale

ചാവക്കാട്‌: വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. തിരനെല്ലൂരിലെ ഷിഹാബുദ്ധീൻ കൊലപാതകവുമായി
ബന്ധപ്പെട്ട് രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ പെരിങ്ങാട്‌ സ്വദേശിയായ വിഷ്ണു പ്രസാദിനെ തലക്ക്‌ വെട്ടി പരിക്കേല്‍പ്പിച്ചു
എന്ന്‌ ആരോപിച്ച്‌ പാവറട്ടി പോലീസ്‌ രജിസ്ററര്‍ ചെയ്ത കേസിലെ
പ്രതികളായ തിരുനെല്ലൂര്‍ സ്വദേശികളും സിപിഐ എം പ്രവര്‍ത്തകരുമായ പ്രഭാത്‌, മുജിബ്‌ റഹിം, നജീബ്‌, നസീര്‍ എന്നിവരെയാണ്‌ ചാവക്കാട്‌ അസിസ്റ്റന്റ്‌ സെഷ്യന്‍സ്‌ കോടതി ജഡ്ജ് വി വിനോദ്‌ കുറ്റാക്കാരല്ലെന്ന്‌ കണ്ട്‌ വെറുതെ വിട്ടത്‌.

planet fashion

2016 ഒക്ടോബര്‍ മാസം 21 നായിരുന്നു കേസിന്‌ ആസ്പദമായ സംഭവം
നടന്നത്‌. ഇടിയഞ്ചിറ പാലത്തിന്‌ സമീപത്ത്‌ വെച്ച്‌ ബൈക്ക്‌ തടഞ്ഞ്‌
നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ അക്രമിച്ച്‌ പരിക്കേല്‍പിച്ച്‌ കൊല്ലാന്‍ ശ്രമിച്ചു എന്ന്‌ ആരോപിച്ചാണ്‌ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്‌.
പ്രതികള്‍ക്ക്‌ എതിരായ കുറ്റം പ്രോസിക്യൂഷന്‌ സംശയാതീതമായി തെളിയിക്കുവാന്‍ സാധിച്ചില്ലെന്ന്‌ നിരീക്ഷിച്ചാണ്‌ കോടതി പ്രതികളെ വെറുതെ വിട്ടത്‌.
പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ അഡ്വ. എം. എല്‍ വര്‍ഗ്ലീസ്‌, അഡ്വ. ഇ. എസ് ശ്രീലാല്‍ എന്നിവര്‍ ഹാജരായി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.