mehandi new

കടലിൽ കാണാതായ രണ്ടു മത്‍സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു

fairy tale

ചാവക്കാട് : കടലിൽ വള്ളം തകർന്നു കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. തിരുവനന്തപുരം പുല്ലുവിള സ്വദേശി മണിയൻ (വർഗീസ് –46) ന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ഇന്ന് രാവിലെ പത്തരമണിയോടെ വലപ്പാട് ബീച്ചിലാണ് കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ പഴയതുറ പുരയിടത്തിൽ ഗിൽബർട്ട് (54) നു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

planet fashion

തിങ്കളാഴ്ച വൈകിട്ട് ആറിനാണ് മീൻപിടിത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന ടിയാമോൾ (ലൗ ഫ്രണ്ട്സ്) വള്ളം തിരയിൽപ്പെട്ടു മറിഞ്ഞത്. ആറ് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.
നാല് പേർ നീന്തി രക്ഷപ്പെട്ടിരുന്നു. ദിവസങ്ങളായി കടലിൽ ഹെലികോപ്റ്ററിലും കപ്പലിലും ബോട്ടിലുമായി വിവിധ സംഘങ്ങൾ തിരച്ചിൽ നടത്തുന്നു.
പുല്ലുവിള സ്വദേശികളായ വർഗീസ് (56), സെല്ലാസ് (61), സുനിൽ (46), വള്ളത്തിന്റെ ഉടമ പ്രവീൺ (സന്തോഷ്–36) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.

ചേറ്റുവ ഹാർബറിൽ നിന്നു മീൻപിടിക്കാൻ 4 ദിവസം മുൻപാണ് ഇവർ കടലിൽ തങ്ങൽ പണിക്ക് പോയത്. ഒരു ദിവസം കടലിൽ തങ്ങി മീൻ പിടിക്കുന്നതിനാണ് തങ്ങൽ പണി എന്ന് പറയുന്നത്.

Macare health second

Comments are closed.