മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ പാർക്ക് ചെയ്ത കാറിന്റെ ചില്ല് അടിച്ചു തകർത്തനിലയിൽ


തിരുവത്ര : മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് അടിച്ചു തകർത്ത നിലയിൽ. മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറിയും ക്രസന്റ് ചീനിച്ചുവട് പ്രസിൻഡണ്ടുമായ തിരുവത്ര ചീനിച്ചുവട് പുത്തൻപുരയിൽ അനസിന്റെ കാറിനുനേരെയാണ് ആക്രമണം. ഡ്രൈവർ സൈഡിലെ ഡോറിലെ ഗ്ലാസ്സാണ് തകർത്തിട്ടുള്ളത്.
ഇന്ന് രാവിലെ അനസിന്റെ പിതാവ് മുഹമ്മദാലിയാണ് കാറിന്റെ ചില്ല് അടിച്ചു തകർത്ത നിലയിൽ കണ്ടത്. ചാവക്കാട് പോലീസിൽ വിവരം അറിയിച്ചു. രാഷ്ട്രീയ ശത്രുതയാണോ മോഷണമാണോ ലക്ഷ്യമെന്ന് വ്യക്തമല്ല.
ഗുരുവായൂർ അർബൻബാങ്ക് ജീവനക്കാരനായ അനസ് രാത്രി പത്തുമണിക്ക് ശേഷമാണ് വീട്ടിലെത്തിയത്. പോർച്ചിൽ പാർക്ക് ചെയ്ത കാറിന്റെ ഗ്ളാസുകൾ കയറ്റി ലോക്ക് ചെയ്തു പത്തിനൊന്നുമണിയോടെ കിടന്നതായി പറയുന്നു. രാവിലെയാണ് കാറിന്റെ ചില്ല് തകർത്ത നിലയിൽ കാണുന്നത്.
സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

Comments are closed.