mehandi new

അടിസ്ഥാനപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ ഇസ്ലാമോഫോബിയയുടെ പ്രചാരകരായി മാറുന്നു

fairy tale

ചാവക്കാട് : അടിസ്ഥാനപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ ഇസ്ലാമോഫോബിയയുടെ പ്രചാരകരായി മാറുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി ശാക്കിർ. ഇസ്ലാമിനും മുസ്ലിംകൾക്കും എതിരായി സൃഷ്ടിച്ചെടുക്കുന്ന പൊതുബോധം ജമാഅത്തെ ഇസ്ലാമിയെ പ്രതിസ്ഥാനത്ത് ബോധപൂർവ്വം പ്രതിഷ്ഠിക്കുന്നു. സമൂഹത്തിൽ എന്തു നടന്നാലും അതിനുപിന്നിൽ ജമാഅത്തെ ഇസ്ലാമിയുടെ അദൃശ്യകരങ്ങളെക്കുറിച്ച് സർക്കാർ തലപ്പത്തുള്ളവർ തന്നെ നടത്തുന്ന വ്യാജപ്രചാരണങ്ങൾ കേട്ട് സേവന- സംസ്കരണ പ്രവർത്തനങ്ങളിൽ നിന്നും ആശയ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിയാൻ ജമാഅത്തെ ഇസ്ലാമി സന്നദ്ധമല്ല. ടി ശാക്കിർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി എഫക്ട് കാട്ടി സർക്കാർ ആരെയാണ് ഭയപ്പെടുത്താൻ നോക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരുമനയൂരിൽ ചേർന്ന ജമാഅത്തെ ഇസ്ലാമി ഏരിയാ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ടി. ശാക്കിർ. 

planet fashion

ഏരിയാ പ്രസിഡണ്ട് അബ്ദുസ്സമദ് അണ്ടത്തോട് അദ്ധ്യക്ഷത വഹിച്ചു. എം പി ഫൈസൽ, മുനീർ വരന്തരപ്പള്ളി, ശംസുദ്ധീൻ അറക്കൽ എന്നിവർ സംസാരിച്ചു. റഷീദ് മാസ്റ്ററുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച കൺവെൻഷനിൽ ജഅഫർ അലി സ്വാഗതവും സിദ്ധീഖ് നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.