mehandi new

നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിന്ന് ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാംഘട്ട ക്യാമ്പയിൻ തുടങ്ങി

fairy tale

ചാവക്കാട് : നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ക്യാമ്പയിൻ ഇന്ത്യൻ സ്വച്ഛത ലീഗിന്റെ രണ്ടാം ഘട്ടപ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്ന വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കൗൺസിൽ അംഗങ്ങൾ, പ്രധാന അധ്യാപകർ, വ്യാപാരി പ്രതിനിധികൾ, കുടുംബശ്രീ, ഉദ്യോഗസ്ഥർ എന്നിവറുടെ യോഗം നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന സലീം അധ്യക്ഷത വഹിച്ചു.

planet fashion

നഗരസഭാ സെക്രട്ടറി ആകാശ് എം എസ് ക്യാമ്പയിനെ കുറിച്ച് വിശദീകരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സെയ്താലിക്കുട്ടി, കൗൺസിലർ എം ആർ രാധാകൃഷ്ണൻ, ക്ലീൻ സിറ്റി മാനേജർ അഞ്ജു കെ തമ്പി, സുമേഷ്, വ്യാപാരി പ്രതിനിധി ജോജി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഇന്ത്യൻ സ്വച്ചതാ ലീഗ് സീസൺ രണ്ടിന്റെ ലോഗോ നഗരസഭാ ചെയർപേഴ്സൺ പ്രകാശനം ചെയ്തു.

ക്യാമ്പയിനിന്റെ ഭാഗമായി ഞായറാഴ്ച്ച രാവിലെ സൈക്കിൾ റാലിയും തുടർന്ന് ചാവക്കാട് ബീച്ച് ശുചീകരിക്കുന്ന മെഗാ ക്ലീനിങ് ക്യാമ്പും ഉണ്ടായിരിക്കും.
സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9746879915 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന അൻപതു പേർക്ക് ടീ ഷർട്ട് ലഭിക്കും.

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Unani banner ad

Comments are closed.