mehandi new

ലൈറ്റ് ഓഫ് മദീന മീലാദ് കോൺഫറൻസ് സമാപിച്ചു

fairy tale

മന്നലാംകുന്ന് :  ‘ലൈറ്റ് ഓഫ് മദീന’ മീലാദ് കോൺഫറൻസിന് സമാപനം കുറിച്ചു . കേരള മുസ്ലിം ജമാഅത്ത് മന്നലാംകുന്ന് യൂണിറ്റ് ജനറൽ സെക്രട്ടറി ആരിഫ് കരിയാടൻ പതാക ഉയർത്തി. പ്രസിഡന്റ്‌ ഹുസൈൻ ടി എം അധ്യക്ഷത വഹിച്ചു. മാജിദ് അയിരൂർ സംഘവും ബുർദ, കവാലി എന്നിവ അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അഹമ്മദ് കബീർ സഖാഫി അണ്ടത്തോട് ഉദ്ഘാടനം ചെയ്തു. അൽ ഹാഫിള് സയ്യിദ് കായംകുളം തങ്ങൾ ദുആ നേതൃത്വം നൽകി. വിശിഷ്ട്ട സേവനത്തിന് അർഹരായ അബ്ദുറഹിമാൻ മുസ്ലിയർ, ശംസുദ്ധീൻ ഹാറൂനി എന്നിവർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. റിഷാദ് സഖാഫി, സിദ്ധീഖ് മാസ്റ്റർ, ഷെമീർ കൊന്നമാക്കൽ, ഷുക്കൂർ കരിയാടൻ, മുഹസ്സിൻ കിഴക്കൂട്ട്, ഷെഫീഖ് തെക്കാത്ത്, ഷാഹിദ്, സദ്ദാം, അഷ്ഫാർ കിഴക്കൂട്ട്, നിയാസ് കൂളിയാട്ട്, ഫയാസ്, നഈo, സഫർ, ഫായിസ് എന്നിവർ നേതൃത്വം നൽകി.

Pharmacy wanted Chavakkad

Comments are closed.