
വാടാനപ്പള്ളി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു. തൊയക്കാവ് കൊല്ലുംകുളങ്ങര ക്ഷേത്രത്തിന് സമീപം ഉണ്ണ്യാരന്‍ ധര്‍മനാണ്(60) മരിച്ചത്. പരിക്കേറ്റ ജ്യേഷ്ഠന്‍ ഉണ്ണികൃഷ്ണന്‍ തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ ശനിയാഴ്ച രാവിലെ ഏങ്ങണ്ടിയൂര്‍ അഞ്ചാംകല്ലിലാണ് അപകടമുണ്ടായത്. ജോലിയുടെ ഭാഗമായി ചാവക്കാട്ടേക്ക് പോയിരുന്ന ധര്‍മനും ഉണ്ണികൃഷ്ണനും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിനു പിറകിൽ മീന്‍ ലോറി ഇടിക്കുകയായിരുന്നു. ഇരുവരേയും അശ്വനി ആശുപത്രിയില്‍ എത്തിച്ചു. ധര്‍മനെ പിന്നീട് ജൂബിലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഞായറാഴ്ച രാവിലെയാണ് ധര്‍മന്‍ മരിച്ചത്.
ചാവക്കാട് മണപ്പുറം കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പരേതനായ കുട്ടന്റേയും തങ്കയുടേയും മകനാണ്. അവിവാഹിതനാണ്.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.