mehandi new

അബുദാബിയിൽ നിന്നും കാണാതായ ചാവക്കാട് സ്വദേശിയെ കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എം എൽ എ നിവേദനം നൽകി

fairy tale

ചാവക്കാട് : ഒരു മാസത്തിലേറെയായി അബുദാബിയിൽ നിന്നും കാണാതായ ചാവക്കാട് ഒരുമനയൂർ സ്വദേശിയായ കാളത്ത് സലിമിന്റെ മകൻ ഷെമിൽ (28) നെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ നിവേദനം നല്‍കി.

planet fashion

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ചാവക്കാട് ഒരുമനയൂരില്‍ താമസിക്കുന്ന  സഫീനാത്ത് സലീമിന്‍റെ മകന്‍ ഷെമീല്‍ സലീം യു.എ.ഇ യിലെ അബുദാബിയില്‍ ജോലി ചെയ്ത് വരികെ മാർച്ച് 31 നാണ് ഷമീലിനെ കാണാതായത്. മകനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും മകനെ കണ്ടെത്തി നല്‍കണമെന്നും കാണിച്ച് മാതാവ്  സഫീനാത്ത് സലീം  അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകുന്നതിന് മുഖ്യമന്ത്രിക്ക്  കുടുബത്തിന്‍റെ പരാതി സഹിതമാണ് എം എൽ എ നിവേദനം നല്‍കിയത്. 

അബുദാബി കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്നസ്ഥാപനത്തിൽ എക്കൗണ്ടന്റായിരുന്നു എം കോം ബിരുദധാരിയായ ഷമീൽ. മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്. മാർച്ച് 31 ന് ജോലി കഴിഞ്ഞ് ഷമീൽ റൂമിൽ തിരിച്ചെത്തിയില്ല. തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പൊലിസിൽ പരാതി നൽകി. അബുദാബി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ഷമീലിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

ഷെമിലിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാനും മകനെ കണ്ടെത്താനും സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മാതാവ് സെഫീനത്ത് കഴിഞ്ഞ ദിവസം   മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വേഗത്തിലുള്ള നടപടി ആവശ്യപ്പെട്ടാണ് എം എൽ എ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. 

Ma care dec ad

Comments are closed.