mehandi new

നേർച്ച കഴിഞ്ഞു – മണത്തല പള്ളി പരിസരം മാലിന്യ മുക്തമാക്കി ചാവക്കാട് നഗരസഭ

fairy tale

ചാവക്കാട് :  മണത്തല നേർച്ച കഴിഞ്ഞ ഉടൻ തന്നെ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ,  ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,  ശുചീകരണ വിഭാഗം ജീവനക്കാർ,  ഹരിത കർമ്മ സേന,  വ്യാപാര സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംയുക്തമായി മണത്തലയിൽ ശുചീകരണം നടത്തി. മണത്തല പള്ളി  പരിസരത്ത്  നടന്ന ചടങ്ങ് ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഇന്ന് പുലർച്ചെ നാലരമണിക്കാണ് അവസാന കാഴ്ച്ച മണത്തലയിൽ എത്തിയത്.

planet fashion

നഗരസഭ ക്ലീൻ  സിറ്റി മാനേജർ ദിലീപ് ബി, ഹെൽത്ത് ഇൻസ്പെക്ടർ ആസിയ സി.എം,  പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശിവപ്രസാദ് പി. കെ എന്നിവർ ശുചീകരണ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു. നഗര ശുചീകരണത്തിന് നിരവധി മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന നഗരസഭ മുൻ വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും മണത്തല നേർച്ചയോട് അനുബന്ധിച്ച്  മാതൃകാപരമായ പ്രവർത്തനങ്ങളാണ്  നടത്തിയത്. നഗര ശുചീകരണത്തിൽ മുഴുവൻ വ്യാപാരികളുടെയും  നാട്ടുകാരുടെയും  സഹകരണം ഉണ്ടാകുമെന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി ആകാശ് എം എസ് അറിയിച്ചു. ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തവർക്ക്  ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ  ബുഷ്‌റ ലത്തീഫ് നന്ദി പറഞ്ഞു.

Pharmacy wanted Chavakkad

Comments are closed.