
കുന്നംകുളം : രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു. അഗതിയൂര്‍ സ്വദേശി 65 വയസ്സുള്ള ജോണിയാണ് മരിച്ചത്. ഗുരുവായൂര്‍ കുന്നംകുളം റോഡില്‍ താവൂസ് തിയ്യേറ്ററിന് സമീപം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. ആംബുലന്‍സ് വരുന്നത് കണ്ടിട്ടും ഓട്ടോറിക്ഷ ആമ്പുലൻസിനു തൊട്ടുമുന്നിൽ യൂ ടേണ്‍ തിരിച്ചതാണ് അപകട കാരണമെന്ന് പറയുന്നു.


Comments are closed.