mehandi new

വീടിന്റ മേൽക്കൂര തകർന്നു വീണു – ചികിത്സയിൽ കഴിയുന്ന മകനെയും താങ്ങി വീട്ടമ്മ പുറത്തേക്കോടി രക്ഷപ്പെട്ടു

fairy tale

ചാവക്കാട് : ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു . വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മണത്തല പള്ളിത്താഴം പൂവശ്ശേരി വീട്ടിൽ ഐസീവിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ മേൽക്കൂര തകർന്നു വീഴുന്ന ശബ്ദം കേട്ട് പ്രായമായ ഐസീവി കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകൻ ഷമീറിനെ വലിച്ച് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.

planet fashion

വീടിന്റെ മേൽക്കൂരയുടെ ഓടും മല്ലും തകർന്നുവീണു. അടുക്കള ഭാഗവും തകർന്നു. വീട് പൂർണ്ണമായും ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു. വിവരമറിഞ് വാർഡ് കൗൺസിലർ സ്ഥലത്തെത്തി. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
വർഷങ്ങളായി ശോചനീയാവസ്ഥയിലാണ് വീട്. കുടുംബത്തെ താൽക്കാലികമായി അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
വിവരമറിഞ്ഞ് ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Ma care dec ad

Comments are closed.