mehandi new

ഉപജില്ലാ, ജില്ലാ മേളകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

fairy tale

ചാവക്കാട് : പ്രസക്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ  ഉപജില്ലാ, ജില്ലാ കലോത്സവത്തിലും ശാസ്ത്ര – മേളകളിലും സമ്മാനർഹരായ വിദ്യാർത്ഥികളെ അനുമോദിച്ചു. ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ  ഷീജ പ്രശാന്ത് ഊദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പത്മജ ടീച്ചർ അധ്യക്ഷയായി.  ചാവക്കാട് നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ  പ്രസന്ന രണദിവെ, ലൈബ്രറി കൗൺസിൽ ചാവക്കാട് താലൂക്ക് പ്രസിഡണ്ട് കെ പി വിനോദ്, ലൈബ്രറി കൗൺസിൽ ജില്ല കമറ്റി അംഗം എം എസ് പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ചു.  വായനശാല നേതൃസമിതി ചെയർമാൻ മനോജ് കൂർക്ക പറമ്പിൽ, കൺവീനർ പി എ രാമചന്ദ്രൻ,  ലൈബ്രറേറിയൻ ഡെയ്സി സുനിൽ, രാമദാസ്, ഭൂമാദേവി, സിമി ടീച്ചർ തുടങ്ങിയവർചടങ്ങിന് നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.