mehandi new

കാസർകോട് നിന്നും കാണാതായ കമിതാക്കളെ ഗുരുവായൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

fairy tale

planet fashion

ഗുരുവായൂർ: ഗുരുവായൂരില്‍ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് കല്ലാര്‍ രാജപുരം സ്വദേശി ഒക്ലെവ് വീട്ടിൽ കമ്മു മകൻ മുഹമ്മദ് ഷെരീഫ് (40), മുപ്പത്തിയാറു വയസ്സ് തോന്നിക്കുന്ന സിന്ധു എന്നിവരാണ് മരിച്ചത്.

ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഗാലക്സി ലോഡ്ജിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് ഇരുവരും ഇവിടെ റൂം എടുത്തത്. ഇന്ന് ഉച്ചക്ക് ഒരുമണിക്ക് മുൻപ് റൂം ഒഴിഞ്ഞു നൽകേണ്ടതാണ്. ഇവരെ കാണാതായതോടെ അന്വേഷിച്ച് റൂമിൽ ചെല്ലുകയായിരിന്നു. വാതിലിൽ മുട്ടി തുറക്കാതായതോടെ റൂമിന്റെ പുറകുവശത്തെ ജനൽ വഴി നോക്കിയപ്പോൾ രണ്ടുപേരും തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ലോഡ്ജ് ജീവനക്കാർ ഉടനെ പോലീസിൽ അറിയിക്കുകയായിരുന്നു.

ഓട്ടോ ഡ്രൈവറായ മുഹമ്മദ്‌ ശരീഫിനു ഭാര്യയും മക്കളുമുണ്ട്. സിന്ധുവിനും ഭർത്താവും മക്കളുമുണ്ട്. ഇരുവരും അയൽവാസികളാണ്. പന്ത്രണ്ട് ദിവസം മുൻപ് ഇവരെ കാണാതായതായി കാണിച്ചു രാജാപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Macare 25 mar

Comments are closed.