mehandi new

റോഡിനു സൗജന്യമായി സ്ഥലം നൽകിയവർക്ക് ക്ഷേത്രകമ്മിറ്റിയുടെ സ്നേഹാദരം

fairy tale

ചാവക്കാട് : തിരുവത്ര നടുവിൽ പുരക്കൽ ശ്രീ കുഞ്ഞുണ്ടൻ കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവദിനത്തിൽ ക്ഷേത്രത്തിനും പരിസരത്തുള്ള പത്തോളം കുടുംബത്തിനും പത്തടി വീതിയിൽ സൗജന്യമായി റോഡിന് സ്ഥലം നൽകിയവരെ ആദരിച്ചു.
കുറ്റിയിൽ രവി, കെ കെ പ്രധാൻ, കെ കെ ശ്രീകുമാർ മാസ്റ്റർ എന്നിവരെയും റോഡ് നിർമ്മാണ പ്രവർത്തനത്തിന് സന്നദ്ധ പ്രവർത്തനം നടത്തിയ കെ എ കുഞ്ഞുമുഹമ്മദിനെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ പൊന്നാടയും ഉപഹാരവും നൽകി.

planet fashion

ക്ഷേത്രം പ്രസിഡണ്ട് നടുവിൽ പുരക്കൽ ഭാസ്കരൻ, സെക്രട്ടറി എൻ കെ രമേശ്, ഖജാൻജി നടുവിൽ പുരക്കൽ രഘു, വൈസ് പ്രസിഡണ്ട് എൻ എസ് ശ്രീജിത്ത്, എൻ കെ വിനയൻ, എൻ ആർ ഷാരോൺ, എൻ എസ് സുജിത്ത്, എൻ പി പ്രമോദ്എന്നിവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.