mehandi banner desktop
Chavakkad online

തിരുവത്ര സംഗമം അയൽക്കൂട്ടം സൗഹൃദ സംഗമം സംഘടിപ്പിച്ചു

Ft

ഇടക്കഴിയൂർ: തിരുവത്ര സംഗമം അയൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ഇടക്കഴിയൂർ വെസ്റ്റിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങ് ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി നദീറ സ്വാഗതം ആശംസിച്ചു.സംസ്ഥാനത്ത് സംഗമം അയൽക്കൂട്ട സൊസൈറ്റികൾക്ക് നേതൃത്വം നൽകുന്ന ‘ഇൻഫാക്’ സംഘടനയെക്കുറിച്ചും കുടുംബ ശാക്തീകരണത്തിൽ അയൽക്കൂട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും എ.വി. റസാഖ് വിശദീകരിച്ചു.അയൽക്കൂട്ട അംഗം ജസീലയുടെ പ്രാർഥനാ ഗീതത്തോടെ ആരംഭിച്ച സംഗമത്തിൽ സുമയ്യ ഷംസുദ്ദീൻ അറബിക് കവിത ആലപിച്ചു. തുടർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി അംഗങ്ങളുടെ ചർച്ചയും നടന്നു. സൊസൈറ്റി സെക്രട്ടറി നസറിയ, അയൽക്കൂട്ടം സ്റ്റാഫ് ഷഫീന എന്നിവർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. സൗഹൃദ സംഗമത്തിന്റെ ഭാഗമായി അംഗങ്ങൾക്കായി വിവിധ കളികളും കലാപരിപാടികളും അരങ്ങേറി.

Jan oushadi

Comments are closed.