mehandi banner desktop
Chavakkad online

കള്ള് ഷാപ്പ് അടച്ചു പൂട്ടണം – മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് നടത്തി

Ft

പുന്നയൂർക്കുളം : അണ്ടത്തോട് തങ്ങൾപടി ബീച്ചിൽ ആരംഭിച്ച കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി. യാതൊരു  മാനദണ്ഡവും പാലിക്കാതെ പുതുതായി ആരംഭിച്ച ഷാപ്പ് അടച്ച് പൂട്ടണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരത്തിന് ലീഗ് നേതൃത്വം കൊടുക്കുമെന്നും മാർച്ചിനെ അഭിസംബോധനം ചെയ്ത നേതാക്കൾ പറഞ്ഞു. പെരിയമ്പലം സെന്ററിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് കള്ള് ഷാപ്പിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് കള്ള് ഷാപ്പ് പരിസരത്ത് കൂടിയ യോഗത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. മൊയ്തുണ്ണി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ്  ജില്ല വൈസ് പ്രസിഡൻ്റ് വി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 

Jan oushadi

യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി  കബിർ ഫൈസി മുഖ്യപ്രഭാഷണം നടത്തി.   ജനപ്രതിനിധികളായ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്ദലംകുന്ന് മുഹമ്മദുണ്ണി,  കെ.എച്ച് ആബിദ്, സജിത ജയൻ,  മുസ്ലിംലീഗ് നേതാക്കളായ വി. മായിൻകുട്ടി, ടി എം. ഇല്യാസ്, അഷറഫ് ചോലയിൽ എന്നിവർ പ്രസംഗിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി ഹുസൈൻ വലിയകത്ത് സ്വാഗതവും സി എം ഗഫൂർ നന്ദിയും പറഞ്ഞു. മുഖ്താർ, ഫൈസൽ തരകത്ത് , സലാം കാര്യാടത്ത് ഫസലു, ഷക്കിർ, ഇർഷാദ് ,  സക്കരിയ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.