mehandi new

കച്ചവട സ്ഥാപനങ്ങൾ പൊളിക്കാൻ വന്ന ദേശീയപാത അധികാരികളെ വ്യാപാരി കൂട്ടായ്മ തടഞ്ഞു

fairy tale

ഒരുമനയൂർ : ദേശീയപാത വികസനത്തിന്‌ വേണ്ടി ഏറ്റെടുത്ത സ്ഥലത്തുനിന്ന് വ്യാപാരികളെ കുടിയൊഴിപ്പിക്കാൻ ബുൾഡോസറുകളുമായി എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും വ്യാപാരികൾ തടഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞു ഒരുമനയൂർ മുത്തമ്മാവ് സെന്ററിലാണ് സംഭവം.

planet fashion

ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരി കൂട്ടായ്മ സമരത്തിലാണ്. വ്യാപാരികൾ നിരന്തരമായി എൻഎച്ച് അധികാരികളോടും സർക്കാറിനോടുംന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ദേശീയപാത അധികാരികൾ ബലപ്രയോഗത്തിലൂടെ വ്യാപാരസ്ഥാപനങ്ങൾ തകർക്കാൻ ശ്രമിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുടിയൊഴി പ്പിക്കപ്പെടുന്ന വ്യാപാരി കൂട്ടായ്മയുടെ പ്രസിഡന്റ് അബ്ദുൾ നാസറിന്റെ നേതൃത്വത്തിൽ ദേശീയ പാത അധികാരികളെയും സംഘത്തെയും ജനകീയമായി തടഞ്ഞു.

ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഒരു വ്യാപാരിയും കടകൾ ഒഴിഞ്ഞു കൊടുക്കരുതെന്നും അവഗണനയും നിന്ദ്യതയും സഹിക്കുന്നതിനു പകരം അവകാശത്തിനുവേണ്ടി പോരാടി മരിക്കലാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു.

ചാവക്കാട് പോലീസ് സ്ഥലത്തെത്തി വ്യാപാരികളുമായി സംസാരിച്ചു. തത്കാലം നിലവിൽ വ്യാപാരം നടക്കുന്ന കടകൾ ഒഴിവാക്കി കാലിയായ കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശിച്ചു.

Ma care dec ad

Comments are closed.