mehandi new

വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു

fairy tale

വടക്കേക്കാട് : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി. കെ ഫസലുൽ അലി അധ്യക്ഷത വഹിച്ചു. 

planet fashion

തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം നിർവഹിച്ചു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻ കുട്ടി പതാക ഉയർത്തി. ഡിസിസി സെക്രട്ടറിമാരായ അലാവുദ്ദീൻ, ഹൈദരലി, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ. നബീൽ, ബ്ലോക്ക് ഭാരവാഹികളായ ഹസ്സൻ പുന്നയൂർ, കുന്നുംകാട്ടിൽ അബൂബക്കർ, സാബു ചൊവ്വല്ലൂർ, കമറുദ്ദീൻ പുന്നയൂർക്കുളം, ഷാഹിദ് കല്ലൂർ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി.

വടക്കേക്കാട് മണ്ഡലം പ്രസിഡന്റ് അജയ്കുമാർ വൈലേരി സ്വാഗതവും ശ്രീധരൻ മാക്കാലിക്കൽ നന്ദിയും രേഖപ്പെടുത്തി. ശില്പശാലയിൽ അബ്ദുൽ റഷീദ് ആലുവ, പി.എൽ. ജോമി തുടങ്ങിയവർ വിഷയാവതരണം നൽകി. വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിൽ വരുന്ന 99 ബൂത്തുകളിൽ നിന്നായി 297 പേർ ശിൽപ്പശാലയിൽ അംഗങ്ങളായി പങ്കെടുത്തു

Macare 25 mar

Comments are closed.