ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ചാവക്കാട്: എടക്കരയിൽ അന്തർ സംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.
പശ്ചിമ ബംഗാൾ ജോയ് നഗർ മായാഹരി ഉത്തർ പദുവ സ്വദേശി അജെദ് നയിയ്യയുടെ മകൻ മാഫിജുദ്ദീൻ നയിയ്യാണ് (34) മരിച്ചത്

സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. പറമ്പിലെ തെങ്ങ് വലിച്ചു കെട്ടിയ കമ്പി പൊട്ടി വൈദ്യുതി ലൈനിൽ മുട്ടിക്കിടന്നിരുന്നു. ഇതിൽ നിന്നാണ് ഷോക്കേറ്റത്.
നാട്ടുകാർ വൈദ്യുതി ബന്ധം വേർപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ.

Comments are closed.