mehandi new

തുണിക്കടകളില്‍ വസ്ത്രം മോഷ്ടിച്ച സഹോദരിമാര്‍ അറസ്റ്റില്‍

fairy tale

ചാവക്കാട്: തുണിക്കടകളില്‍ വസ്ത്രം മോഷ്ടിച്ച സഹോദരിമാര്‍ അറസ്റ്റില്‍. പിടികൂടിയത് ഒരു ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങള്‍.
തിരുവത്ര ചെങ്കോട്ട സ്വദേശികളായ തൊണ്ടമ്പിരി വീട്ടില്‍ ആമിന (51), സഹോദരി മൈമൂന (38) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വസ്ത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന നാഗരത്തിലെ തുണിക്കടകളില്‍ കയറി മോഷണം നടത്തലാണ് ഇവരുടെ രീതി. ചാവക്കാട് ഏനാമാവ് റോഡിലെ തുണിക്കടയില്‍ കയറി തുണികള്‍ മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വി യില്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും പിടിയിലായത്. റമദാന്‍ അവസാനത്തിന്‍്റെ ഭാഗമായി നഗരത്തിലെ കടകളിലെ പെരുന്നാള്‍ തിരക്കിന്‍്റെ മറവിലാണ് ഇവര്‍ മോഷണം നടത്തി വന്നത്. ഒരു ലക്ഷത്തില്‍ പരം രൂപയുടെ വസ്ത്രങ്ങളാണ് ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. കുറച്ചു ദിവസങ്ങളായി ചാവക്കാട് നഗരത്തിലെ വസ്ത്ര സ്ഥാപനങ്ങളില്‍ കയറി മോഷണം നടത്തുന്നത് ഇവര്‍ പതിവാക്കിയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Macare 25 mar

Comments are closed.