
ചാവക്കാട് : ചാവക്കാട് ഗവ.താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികൾ വലയുന്നു. മത്സ്യതൊഴിലാളികളുടെയും സാധാരണക്കാരുടെയും ആശ്രയകേന്ദ്രമായ ചാവക്കാട് താലൂക്കാശുപത്രിയിൽ അടിയന്തരമായി കൂടുതൽ ഡോക്ടർമാരെ രാത്രികാലങ്ങളിൽ നിയമിക്കണമെന്ന് മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

തീരദേശത്തെ ജനങ്ങളുടെ ഏക ആശ്രയമാണ് താലൂക്ക് ആശുപത്രി. വിവിധതരം പകർച്ചവ്യാധികളും മഴക്കാല രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്ന രോഗികളെ ശുശ്രൂഷിക്കാൻ ഡോക്ടർമാരില്ല. അവശ്യ നടപടികൾ കൈകൊണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്ലീം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി പിഎം അനസ് പറഞ്ഞു. ചാവക്കാട് താലൂക്ക് ഹോസ്പിറ്റലിൽ സൂപ്രണ്ടിന് മുസ്‌ലിം ലീഗ് ഭാരവാഹികൾ നിവേദനം നൽകി. ലീഗ് നേതാക്കളായ എൻ കെ റഹീം, ആരിഫ് പാലയൂർ, സബാഹ് താഴത്ത്, പേള ബഷീർ, എൻ കെ അബ്ദുൽ കാദർ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.