തിരുവത്ര കുമാർ എ യു പി സ്കൂൾ 87-88 ബാച്ച് സ്നേഹ കൂട്ടായ്മ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

തിരുവത്ര : തിരുവത്ര കുമാർ എ യു പി സ്കൂൾ 87-88 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ സ്നേഹ കൂട്ടായ്മ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. 87-88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് പുരസ്കാരം നൽകി ആദരിച്ചത്.

സ്കൂൾ മാനേജർ കെ കെ പ്രധാൻ ഉദ്ഘാടനം ചെയ്തു. വി ഖാദർ അധ്യക്ഷത വഹിച്ചു. ശിവജി ആലഞ്ചേരി സ്വാഗതവും റമീജ ബാനു നന്ദിയും പറഞ്ഞു. കെ ശ്രീകുമാർ, പ്രീത, ഹസീം, ഷീജ ബാസി തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.