ഇത് ചാവക്കാട് മഹല്ലിന്റെ മികവ് – ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും ജാതി മത രാഷ്ട്രീയ ഭേദമന്യേ സ്നേഹോപഹാരം നൽകി

അങ്ങാടിത്താഴം: ചാവക്കാട് മഹല്ല് ജുമാഅത്ത് കമ്മിറ്റി അങ്ങാടിത്താഴം മികവ് 2024 സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ മഹല്ല് നിവാസികളായ മുഴുവൻ വിദ്യാർഥികൾക്കും ജാതി മത രാഷ്ട്രീയ ഭേദമന്യേ സ്നേഹോപഹാരം നൽകി. കുട്ടികൾക്ക് പരീക്ഷയിൽ മാത്രം അല്ല ജീവിതത്തിലും എ പ്ലസ് നേടുവാൻ കഴിയണം എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എൻ കെ അക്ബർ എം എൽ എ പറഞ്ഞു. ചാവക്കാട് മഹല്ല് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ കാളിയത്ത് അധ്യക്ഷതവഹിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യാതിഥി യായി.

ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി നൽകി. മഹല്ല് ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു മികവ് 2024 നെ കുറിച്ച് വിശദീകരിച്ചു. ചാവക്കാട് മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ ഉപദേശക സമിതി ചെയർമാൻ ഫിറോസ് പി തൈപറമ്പിൽ, അബുസാലിഹ്, ഹബീബ് എൻ കെ, സത്താർ കെ വി, ശിഹാബ് കാരക്കാട്, ജലാൽ നാസ്കോ, ശംസുദ്ധീൻ എൻ കെ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ അനീഷ് പാലയൂർ സ്വാഗതവും മഹല്ല് കമ്മിറ്റി ട്രഷറർ നാസർ കൊളാടി നന്ദിയും പറഞ്ഞു.

Comments are closed.