mehandi new

കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധ – ഗൃഹനാഥൻ മരിച്ചു

fairy tale

ചാവക്കാട്: ഭക്ഷ്യ വിഷബാധയെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. മക്കൾ രണ്ടു പേർ ചികിൽസയിൽ.
ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായി മകൻ പ്രകാശൻ (52) ആണ് മരിച്ചത്.
മക്കളായ പ്രവീൺ (22), സംഗീത (16) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

planet fashion

ചൊവ്വാഴ്ച്ച രാത്രി വീട്ടിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. വയറിളക്കവും ഛർദിയും കണ്ടതിനെ തുടർന്ന് പ്രകാശനെയും മക്കളെയും ഇന്നലെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കാണിച്ച് മരുന്ന് വാങ്ങിച്ച് വീട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു.
ഭാര്യയും രണ്ടു മക്കളും അടങ്ങിയതാണ് പ്രകാശന്റെ കുടുംബം.
ഇന്ന് രാവിലെ പ്രകാശന്റെ നില ഗുരുതരമായതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭക്ഷ്യ വിശബാധയേറ്റ് അവശരായ പ്രവീൺ, സംഗീത എന്നിവർക്ക് ഗുരുതരമായ നിലയിൽ നിർജലീകരണം സംഭവിച്ചതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഭാര്യ രജനി ഇവരോടൊപ്പം ചൊവ്വാഴ്ച രാത്രിയിൽ ഭക്ഷണം കഴിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഭക്ഷ്യ വിഷബാധയുടെ പ്രശ്നങ്ങൾ ഒന്നും ഇല്ല.

പ്രവാസിയായിരുന്ന പ്രകാശൻ നാട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഷെൽട്ടർ ചാരിറ്റബിൾ ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗവും സജീവ പ്രവർത്തകനുമായിരുന്നു പ്രകാശൻ.

Ma care dec ad

Comments are closed.