തൃശൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു
ചാവക്കാട് : പുത്തൻകടപ്പുറം ഇഎംഎസ് നഗർ യൂണിറ്റിൽ തൃശൂർ ഡിസ്ട്രിക് മത്സ്യത്തൊഴിലാളി യൂണിയൻ (സി ഐ ടി യു) മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇഎംഎസ് നഗറിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് ടി എം ഹനീഫ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി എം നൗഷാദ് അധ്യക്ഷതവഹിച്ചു. യൂണിയൻ നേതാക്കളായ ഷാഹു കൂരാറ്റിൽ, കൊപ്പര ഷംസു, അസൈനാർ കുന്നത്ത്, കരിമ്പി സലാം, സജ്ന ഷാഹു, ജിഹറാ നൗഷാദ് എന്നിവർ സംസാരിച്ചു.
Comments are closed.