
ഗുരുവായൂർ : ക്ഷേത്രോത്സവ നിവേദ്യമായ കഞ്ഞിയും പുഴുക്കുo കഴിക്കാൻ തൃശൂർ എം. പി. ടി.എൻ. പ്രതാപൻ ഗുരുവായൂർ അമ്പലത്തിൽ എത്തി. കാലത്ത് നേരത്തെ പത്നിയോടൊപ്പം എത്തി ക്ഷേത്ര ദർശനം കഴിഞ്ഞ് അന്നദാന പന്തലിലെത്തിയ എം പി യെ പ്രസാദ ഊട്ടിൻ്റെ സാരഥ്യമുള്ള ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണ സമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, പി ജി രവീന്ദ്രൻ എന്നിവർ ചേർന്ന് അന്നദാന പന്തലിലേയ്ക്ക് സ്വീകരിച്ചു. തുടർന്ന് ഭക്തരുടെ വിശേഷങ്ങൾ ആരാഞ്ഞും കഞ്ഞി വിളമ്പി കൊടുത്തും ഏറെ നേരം ചെലവഴിച്ചാണ് ടി. എൻ.പ്രതാപൻ എം.പി യാത്രയായത്.

ഒ.കെ.ആർ.മണികണ്ഠൻ, ആർ. രവികുമാർ, കെ. പി. ഉദയൻ, കെ. വി സത്താർ, സി. എസ്. സൂരജ്, പി. എം മെഹറൂഫ്, ജീഷ്മ സുജിത്ത്, കെ എം ഷിഹാബ്, കെ. കെ. രഞ്ജിത്, ഋഷി ലാസർ, ടി. വി. കൃഷണ ദാസ്, ടി. കെ. ഗോപാലകൃഷ്ണൻ, മുരളി വിലാസ്, രാമചന്ദ്രൻ പല്ലത്ത്, പ്രേം ജി മേനോൻ, നവീൻ മാധവശ്ശേരി, ധനേഷ് മേപ്പത്ത് എന്നിവർ എം പി യെ അനുഗമിച്ചു.

Comments are closed.