
ചാവക്കാട് : സംസ്ഥാന സ്കൂൾ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ജൂനിയർ വിഭാഗം മത്സരത്തിൽ തൃശ്ശൂർ ജില്ല വിജയകിരീടം ചൂടി. സെമിഫൈനൽ മത്സരത്തിൽ ശക്തരായ തിരുവനന്തപുരം ജില്ലയെ തോൽപ്പിച്ചാണ് തൃശ്ശൂർ ഫൈനലിൽ പ്രവേശിച്ചത്. തുടർന്ന് നടന്നഫൈനൽ മത്സരത്തിൽ കരുത്തരായ മലപ്പുറം ജില്ലയെ ഒന്നിനെതിരെ 2 സെറ്റുകൾ പരാജയപ്പെടുത്തി തൃശ്ശൂർ ജില്ലാ ടീം സംസ്ഥാന ചാമ്പ്യന്മാരായി.

കൊടകര ഡോൺബോസ്‌കോ ജി എച്ച് എസ് വിദ്യാർത്ഥികളായ ദിയ പി മേനോൻ, ജൂലിയ ജിജു, മുല്ലശേരി ഗവ ജി എച്ച് എസ് എസ് വിദ്യാർത്ഥികളായ എ ബി സായൂജ്യ, അൽന റോസ്, പാടൂർ അലീമുൽ ഇസ്ലാം എച്ച് എസ് എസ് വിദ്യാർത്ഥികളായ എം ജെ അമേയ, വി എസ് ശ്രീലക്ഷ്മി, മാള എസ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി സി എസ് സെലൻ റീത, പാവറട്ടി ക്രൈസ്റ്റ് കിങ് സി ജി എച്ച് എസ് വിദ്യാർത്ഥി ശ്രദ്ധ കെ ബാബു, നാമക്കൽ സെന്റ് ജോസഫ് എച്ച് എസ് എസ് വിദ്യാർത്ഥി ടി എസ് അഞ്ജിത എന്നിവരടങ്ങിയ ടീമാണ് തൃശ്ശൂർ ജില്ലക്ക് വേണ്ടി നേട്ടം കൊയ്തത്.
രാജേഷ്, ശരത്, ആദിത്യൻ, അമൻ, ആൽബിൻ, സുജിത് എന്നിവരുടെ പരിശീലനത്തിലാണ് വിദ്യാർത്ഥികൾ മികവ് തെളിയിച്ചത്.
മുല്ലശേരി ഗവ. ജി വി എച്ച് എസ് എസ് അധ്യാപിക എൻ എൽ ലീജ ടീം മാനേജറായും കടപ്പുറം ജി വി എച്ച് എസ് എസ് അധ്യാപകൻ ടി എം മുബാറക് എസ്കോർട്ടിങ് ടീച്ചറായും പ്രവർത്തിച്ചു.

Comments are closed.