mehandi new

തിരുവത്ര പോസ്റ്റാഫീസ് ഐനിപ്പുള്ളിയിൽ പ്രവർത്തനം ആരംഭിച്ചു

fairy tale

തിരുവത്ര : തിരുവത്ര പോസ്റ്റാഫീസ് ഐനിപ്പുള്ളിയിലെ കെട്ടിടത്തിലേക്ക് മാറി. പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ശ്രീജ പ്രശാന്ത് നിർവഹിച്ചു. നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചതിനെ തുടർന്നാണ് ഐനിപുള്ളി സ്മാർട്ട് ബിൽഡിംഗിലേക്ക് മാറിയത്.

planet fashion

തൃശൂർ സീനിയർ പോസ്റ്റൽ സൂപ്രണ്ട് നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രസന്ന രണദേവ്, പി.കെ.രാധാകൃഷ്ണൻ, അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ട് സി. ജോൺ തുടങ്ങിയവർ സംബന്ധിച്ചു.
പോസ്റ്റൽ ഇൻസ്പെക്ടർ പ്രശാന്ത് സ്വാഗതവും പോസ്റ്റ് മാസ്റ്റർ വിമല നന്ദിയും പറഞ്ഞു.

Comments are closed.