
ടി എൻ പ്രതാപൻ എം പി യെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി.

കഴിഞ്ഞ ദിവസം പാലിയേക്കര ടോളിൽ ഇ ഡി റെയ്ഡ് നടത്തുകയും കോടികളുടെ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. റോഡ് പണി പൂർത്തീകരിക്കുന്നതിനു മുൻപ് തന്നെ കോടികൾ പിരിച്ചെടുത്തെന്നും കണ്ടെത്തിയിരുന്നു.
ഇതിനെ തുടർന്ന് ടോൾ കൊള്ള അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പാലിയേക്കര ടോൾ പ്ലാസയിലേക്ക് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസുമായുണ്ടായ സംഘർഷത്തിലാണ് ടി എൻ പ്രതാപൻ എം പി ക്ക് പരിക്കേറ്റത്.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. വി. ഷാനവാസ്, കെ. എച്ച്. ഷാഹുൽ ഹമീദ്, കെ. എം. ഷിഹാബ്, കെ. വി. യൂസുഫ് അലി, പി. കെ. ഷക്കീർ, ഉമ്മർ കരിപ്പായിൽ, കെ. വി. ലാജുദ്ധീൻ, കെ. കെ. അലിക്കുഞ്ഞ്, കെ. കെ. ഹിറോഷ്, ആർ. കെ. നവാസ്, പി. വി. ഇസ്ഹാഖ്, അബ്ദുള്ള കുട്ടി മണത്തല എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Comments are closed.