ആർ എസ് എസ്, ബിജെപി സംഘപരിവാർ വോട്ടും പോപ്പുലർ ഫ്രണ്ട് വോട്ടും വേണ്ടെന്ന് ടി എൻ പ്രതാപൻ
ഗുരുവായൂർ : രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ആർ എസ് എസ്, ബിജെപി സംഘപരിവാർ വോട്ടും പോപ്പുലർ ഫ്രണ്ട് വോട്ടും വേണ്ടെന്ന് ടി എൻ പ്രതാപൻ എം പി. വെറുപ്പിനെതിരെ സ്നേഹസന്ദേശ യാത്രയുടെ ഏഴാം ദിവസം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സംഘടിപ്പിച്ച ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊരു രാഷ്ട്രീയ പരിപാടിയല്ല. ഒരു നിലപാട് ന്റെ യാത്രയാണ്. ആർ എസ് എസ്, ബിജെപി സംഘപരിവാർ രാജ്യത്ത് പ്രചരിപ്പിക്കുന്ന വെറുപ്പിനെതിരെയുള്ള നിലപാട്. പൂരം നക്ഷത്രത്തിൽ എല്ലാ മാസവും ഗുരുവായൂരിൽ തൊഴാൻ വരുന്ന കൃഷ്ണ ഭക്തനാണ് ഞാൻ. അടുത്ത തവണ പാർലമെന്റിൽ കൃഷ്ണ നാമത്തിൽ പ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാലയൂർ, പുത്തൻപള്ളി ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് മേൽ കൈവെക്കാൻ വരുന്ന സംഘപരിവാർ പ്രവർത്തകരുടെ കൈകൾ അത് പോലെ തിരിച്ചു പോകില്ല. പുന്ന നൗഷാദിന്റെ ഘാതകരായ ന്യൂനപക്ഷ വർഗീയവാദികളുടെ വോട്ടും വേണ്ട. അവസാന ശ്വാസംവരെ ആർ എസ് എസിനും പി എഫിനുമേതിരെ പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂർ എം പി ജാഥ ഉദ്ഘാടനം ചെയ്തു. ഗുരുവായൂ ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി അരവിന്ദൻ പല്ലത്ത് ജാഥക്ക് നേതൃത്വം നൽകി. മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ, കോൺഗ്രസ്സ് നേതാക്കളായ ജോസഫ് ചാലിശേരി മാസ്റ്റർ, കെ പി സി സി സെക്രട്ടറി സുനിൽ അന്തിക്കാട്, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടി നിർമല, ഒ അബ്ദുറഹ്മാൻ കുട്ടി, എം വി ഹൈദരലി, അലാവുദ്ധീൻ, കെ ഡി വീരമണി, ബീന രവിശങ്കർ, ഗോപ പ്രതാപൻ, അഡ്വ വി എസ് അജിത്, ഫസലുൽ അലി, സോയാ ജോസഫ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സൂരജ്, നിഖിൽ ജി കൃഷ്ണൻ, കെ എം ശിഹാബ്, കെ വി സത്താർ, കെ വി ഷാനവാസ്, ഒ കെ ആർ മണികണ്ഠൻ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ ജാഥയിൽ അണിനിരന്നു.
Comments are closed.