mehandi new

ടവർ നിലംപൊത്തി – പുന്നയൂർകുളം, വടക്കേകാട് മേഖലയിൽ വൈദ്യുതി നിലച്ചു

fairy tale

വടക്കേകാട് : ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും വൈദ്യുതി ടവർ നിലംപൊത്തി. വടക്കേകാട് ഉപ്പുങ്ങൽ വടക്കേ പടവിൽ പാടത്താണ് വൈദ്യുതി ടവർ നിലംപൊത്തിയത്. ഇതേത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ പുന്നയൂർകുളം, വടക്കേകാട് തുടങ്ങിയ മേഖലയിലും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, വന്നേരി, ചെറവല്ലൂർ മേഖലയിലും വൈദ്യുതി നിലച്ചു .

planet fashion

പുന്നയൂർക്കുളം തീരദേശ മേഖലയിൽ ചാവക്കാട് ഫീഡറിൽ നിന്നും വൈദ്യുതി ലഭ്യമാക്കി പ്രശ്നം തത്കാലികമായി പരിഹരിച്ചിട്ടുണ്ട്. കിഴക്കൻ മേഖലയിലെ പ്രശ്ന പരിഹാരത്തിനു എടപ്പാൾ ഫീഡറിൽ നിന്നും വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

സബ് സ്റ്റേഷനിലേക്ക് വൈദ്യുതി നൽകുന്ന 110 കെവി ലൈൻ ടവറാണ് ഒടിഞ്ഞു വീണത്. കെ എസ് ഇ ബി ജീവനക്കാർ തത്കാലിക ടവർ സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവഴി വൈദ്യുതി പുനസ്ഥാപിക്കാൻ രണ്ടു ദിവസം സമയമെടുക്കും.

2019 ഓഗസ്റ്റിലും ചെമ്മന്നൂർ പാടത്ത് ഹൈടെൻഷൻ ടവർ ഒടിഞ്ഞു വീണ് ഉപ്പുങ്ങൽ സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി നിലച്ചിരുന്നു.

ഫോട്ടോ : file 2019 ഓഗസ്റ്റ്

Ma care dec ad

Comments are closed.