mehandi new

വൈദിക മന്ദിരത്തില്‍ കയറി അക്രമം – പോലീസുകാരനെ സ്ഥലം മാറ്റി

fairy tale

police capഗുരുവായൂര്‍ :  കാവീട് സെന്റ് ലാസേഴ്‌സ് പള്ളിയില്‍ അതിക്രമം കാട്ടിയ സംഭവത്തില്‍ ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ . സനല്‍ കുമാറിനെ സ്ഥലം മാറ്റി. തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. കൂടാതെ സംഭവത്തെകുറിച്ച് വകുപ്പുതല അന്വേഷണവും ഉണ്ടാകും . എസ്.ഐ സുരേഷിനെതിരെയും നടപടിയുണ്ടായേക്കും. സിറ്റി പോലീസ് കമ്മീഷ്ണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗുരുവായൂര്‍ എ.സി.പി ആര്‍ ജയചന്ദ്രന്‍ പിള്ള നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ദിവസം കാവീട് പള്ളി ഹാളിലെ വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇത് പിന്നീട് ബി.ജെ.പി – ഡി.വൈ.എഫ്.ഐ സംഘര്‍ഷമായി മാറുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തര്‍ക്കം അന്വേഷിക്കാന്‍ എസ്.ഐ യുടെ നേതൃത്വത്തിലെത്തിയ  പോലീസ് സംഘം തൊട്ടടുത്ത വൈദിക മന്ദിരത്തില്‍ കയറി അതിക്രമം കാട്ടുകയായിരുന്നു. പള്ളി വികാരി ഫാ സിറിയക് ചാലിശ്ശേരിയെ തള്ളി മാറ്റി ട്രസ്റ്റിമാരടക്കം നാലുപേരെ കയ്യേറ്റം ചെയ്തുവെന്നായിരുന്നു പരാതി. ഇവരില്‍ നിന്ന് എ.സി.പി ആര്‍ ജയചന്ദ്രന്‍ പിളള മൊഴി രേഖപ്പെടുത്തിയ ശേഷം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു

Unani banner ad

Comments are closed.